Sunday, April 6, 2014

കംപ്യൂട്ടറിന്റെ കർമ്മബന്ധങ്ങൾ - Part 2

ആദ്യദിവസം പൂർത്തിയാക്കാൻ കഴിയാതിരുന്ന ഹാർഡ്‌വെയർ വിശദാംശങ്ങൾ കാർത്തിക പിറ്റേന്ന് രതീഷിനെ പഠിപ്പിച്ചു. 'കംപ്യൂട്ടർ ഉപയോഗിക്കുന്നയാൾ അതിന്റെയുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണമെന്നില്ല. കാറോടിക്കുന്നയാൾ അതിന്റെ യന്ത്രപ്ര വർത്തനങ്ങളുടെ എക്‌സ്‌പെർട്ട് അല്ലല്ലോ! എന്നിരുന്നാലും ക്ലച്ചിന്റെ പ്രവർത്തനമെ െന്തന്നും സ്റ്റിയറിംഗ് എപ്രകാരം പ്രവർത്തിക്കുന്നു എന്നും അറിയുന്നതുപോലെ കംപ്യൂ ട്ടറിന്റെ ഹാർഡ്‌വെയർ ഭാഗങ്ങളെക്കുറിച്ചും സാമാന്യമായ ഒരു വിജ്ഞാനം ആവശ്യമാണ്. അതിനാലാണ് ഞാൻ ഇത്രയേറെ വിശദീകരിച്ചത്', കംപ്യൂട്ടർ 'ഓൺ' ചെയ്തുകൊണ്ട് കാർത്തിക പറഞ്ഞു. രതീഷിന് സംശയം: 'നാം നൽകുന്ന വിവരങ്ങൾ കംപ്യൂട്ടറിലെത്തുന്നതും അത് കംപ്യൂട്ടർ തിരിച്ച് നമ്മെ കാണിച്ചുതരുന്നതും എതുവഴിയ്ക്കാണ്, ചേച്ചി?' 'അതാണിനി പറയാൻ പോകുന്നത്.'
PS/2 (1 - മൗസ്, 2 - കീബോഡ്), (3)-RJ-45 നെറ്റ്‌വർക്ക് , (4) USB (5), D-Subminiature (5 - COM port, 6 - LPT port, 7 - VGA port, 8 - MIDI) and 3.5 mm jacks for audio input/output (9) 

സോക്കറ്റുകളും പോർട്ടുകളും
'നീയീ സിസ്റ്റം യൂണിറ്റിന്റെ പുറകിൽ ഒന്ന് നോക്ക്', കാർത്തിക പറഞ്ഞു. രതീഷിനത്ഭുതം. 'ന്റമ്മോ! ദെന്താത്? വയറും പ്ലഗ്ഗും ഒക്കെക്കൂടിയൊരു ജഗപൊഗ!' 'അതാണ് കംപ്യൂട്ടറിന്റെ ഊർജ്ജ-വിവര വിനിമയപാതകൾ.'

'സിസ്റ്റം യൂണിറ്റിന് പുറകിൽ രണ്ട് സോക്കറ്റുകൾ കാണും - പവർ സോക്ക റ്റുകൾ. ഇതിലൊന്ന് കംപ്യൂട്ടറിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന അഇ
ഫാക്സ് മോഡം
(അൾട്ടർനേറ്റ് കറന്റ ്) മെയിനിന്നുള്ള താണ്. അടുത്ത സോക്കറ്റിൽ നിന്നാണ് മോണിട്ടറിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യപ്പെടുന്നത്. ഇതാ, മുകളിൽ കാണുന്ന രണ്ട് കനത്ത പ്ലഗ്ഗുകൾ കണേ്ടാ! അതെ, അവതന്നെ. മെയി നിൽനിന്ന് നേരിട്ട് വൈദ്യുതി സ്വീകരി ക്കുന്ന മോണിട്ടറുകളുമുണ്ട്.' 'പിന്നെയും കുറേ പ്ലഗ്ഗുകളും സോക്കറ്റുകളും കാണുന്നുണ്ടല്ലോ!' 'അവയെ നമ്മൾ പോർട്ടുകൾ എന്ന് വിളിക്കുന്നു. ശരിക്കും പോർട്ട്, തുറമുഖം തന്നെ. അവിടെനിന്ന് വിവരങ്ങളുടെ കപ്പലുകൾ അകത്തേക്കും പുറത്തേക്കും പ്രവഹി ക്കുന്നു!' 'എങ്ങനെ?' ഒരു ദീർഘചതുര സോക്കറ്റിൽ കുറെ പിന്നുകൾ കാണപ്പെടുന്ന പോർട്ടിൽ പ്ലഗ് അമർത്തി കാർത്തിക പറഞ്ഞു: 'ഇതാണ് പ്രിന്റ റിലേക്ക് കംപ്യൂട്ടർ വിവര ങ്ങൾ കൈമാറുന്ന പാരല ൽ പോർട്ട്. പ്രിന്ററുമായി ഇജഡ ആശയവിനിമയം നടത്തുന്നതും ഈ പോർട്ടിലൂടെയാണ്.' 'കൊള്ളാമല്ലോ, തുറമുഖം!' 'അതെ, കഴിഞ്ഞില്ല. ഇത് വീഡിയോ പോർട്ട്!' മറ്റൊരു പ്ലഗ്-ഇൻ സിസ്റ്റം ചൂണ്ടി കാർത്തിക പറഞ്ഞു. 'ഈ പോർട്ടിൽ ഘടിപ്പിച്ച കേബിളാണ് ഇജഡ-വിനും മോണിട്ടറിനും ഇടയിലെ വിവരവിനിമയ ഹൈവേ. ഇവ കൂടാതെ, മൗസും മോഡെവും ഇജഡ-വുമായി സംവദി ക്കുന്ന സീരിയൽ പോർട്ടുളുമുണ്ട്', മറ്റ് രണ്ട് സോക്കറ്റുകൾ ചൂണ്ടിക്കാട്ടി കാർത്തിക വിശദീ കരിച്ചു. 'ഇനി കാണുന്ന പോർട്ടാണ് കീബോർഡിനെ സിസ്റ്റം യൂണിറ്റുമായി ബന്ധി പ്പിക്കുന്നത്.'


കംപ്യൂട്ടറിൽ Plug-and-Play സൗകര്യം ഉണെ്ടങ്കിൽ പുതിയൊരു Plug-and-Play ഹാർഡ്‌വെയർ സിസ്റ്റത്തിൽ ചേർത്തശേഷം (ഉദാ: മോഡെം), അടുത്ത തവണ സ്റ്റാർട്ട് ചെയ്യുമ്പോൾ പുതിയ ഹാർഡ്‌വെയറിനെ അതു തിരിച്ചറിയും.ഡടആ (USB (Universal Serial Bus പോർട്ടുള്ള കംപ്യൂട്ടറിൽ സിസ്റ്റം ഓഫ് ചെയ്യാതെ തന്നെ പുതിയ ഹാർഡ്‌വെയറുകൾ ചേർക്കാം.


മാസ് സ്റ്റോറേജ് ഫ്ലാഷ് ഡിവൈസുകൾ
'അപ്പോൾ സ്‌കാനറിന് CPU-വുമായി ബന്ധമാവശ്യമില്ലേ?' ആ ഒരു പോർട്ട് മാത്രം കാണാത്തത് രതീഷിനെ അത്ഭുതപ്പെടുത്തി. 'മിടുക്കൻ തന്നെ ഉണ്ടക്കണ്ണൻ. പിന്നെ, കംപ്യൂട്ടറുമായി ബന്ധപ്പെടുത്താതെ സ്‌കാനർ കൊണെ്ടന്തു കാര്യം? ഈ കംപ്യൂട്ടറിൽ ഒരു സൂത്രപ്പണി പ്രയോഗിച്ചിരി ക്കുകയാണ്. ഇവിടെ സ്‌കാനറിൽ നിന്നുമാണ് പ്രിന്ററിലേക്ക് കണക്ഷൻ.' 'എന്റമ്മോ! വയറുകളുടെ ഒരു ലോകം!' 'വയറുകളുടെയല്ല. വയറുകളാൽ ബന്ധിപ്പിക്കപ്പെട്ട യന്ത്രഭാഗങ്ങളുടെ അത്ഭു തലോകം!' കംപ്യൂട്ടറിന്റെ മോണിട്ടറിൽ ഇടതുവശത്ത് മുകളിൽ നിന്ന് താഴേക്ക് രണ്ടു മൂന്നു വരിയിൽ കുറേ കൊച്ചുചിത്രങ്ങളും എന്തൊക്കെയോ പേരുകളും വർണ്ണഭംഗിയോടെ തെളിഞ്ഞു നിന്നു. സ്‌ക്രീനിലെ ബാക്കി ഭാഗം സ്വച്ഛമായ നീലാകാശം. കാർത്തിക കസേരയിലിരു ന്ന് ഒരു മഞ്ഞത്തുണിയെ ടുത്ത് മോണിട്ടറിനു മുകളിലെ പൊടി തുടച്ചു. അമ്മ കണ്ണട തുടയ് ക്കാനുപയോഗിക്കുന്നതു പോലുള്ള തുണി. കീബോർഡ് മുന്നോട്ട് തള്ളിവെച്ച് രതീഷിനോട് അടുത്തുള്ള കസേരയിലിരിക്കാൻ പറഞ്ഞു. അപ്പോഴാണ് രതീഷ് കീബോർഡിന്റെ കാര്യം ഓർത്തത്. 'ചേച്ചി, കീബോർഡിനെക്കുറി ച്ച് വിശദമായി പിന്നീട് പറഞ്ഞു തരാമെന്നല്ലേ പറഞ്ഞത്?' രതീഷ് ചോദിച്ചു. 'അതെ, പറഞ്ഞു തരാമല്ലോ!'

കീബോർഡ്
കാർത്തിക മൗസ് പിടിച്ച് നീക്കുകയും കുറേ 'ക്ലിക്ക്' ചെയ്യുകയും ചെയ്തു. കംപ്യൂ ട്ടർ മോണിട്ടറിന്റെ സ്‌ക്രീനിൽ പല ചതുരക്കള്ളികൾ തെളിഞ്ഞുവരികയും അപ്രത്യക്ഷ മാവുകയും ചെയ്തു. ഒടുവിൽ ഇംഗ്ലീഷിലുള്ള ഒരു കത്ത് സ്‌ക്രീനിൽ തെളിഞ്ഞു നിന്നു. 'ഇനി ശ്രദ്ധിച്ചോളൂ', കാർത്തിക പറഞ്ഞു. കഴ്‌സർ കൺട്രോൾ 'കംപ്യൂട്ടറിൽ നമ്മൾ എത്തിപ്പെടുന്ന സ്ഥാനം കാണിച്ചുതരു ന്ന സൂചകമാണ് ഈ ഡോക്യുമെന്റിന്റെ തുടക്കത്തിലായി തെളിയു കയും മറയുകയും ചെയ്യുന്ന അടയാളം. അതാണ് കഴ്‌സർ. ഡോക്യുമെന്റിൽ എവിടെയെങ്കിലും നാം എന്തെങ്കിലും ചെയ്യാ നാഗ്രഹിക്കുന്നെങ്കിൽ കഴ്‌സറിനെ അവിടെ കൊണ്ടുവരണം. ആ
ഉപയോഗത്തിനുള്ള താണ് മുകളിലോട്ടും താഴോട്ടും വല േത്താട്ടും ഇടത്തോട്ടും ഉള്ള അമ്പടയാളങ്ങൾ രേഖപ്പെടുത്തിയ ഈ കഴ്‌സർ കൺട്രോൾ കീകൾ.' കഴ്‌സർ നാലു ദിശകളിലേക്കും ഈ കീകൾ ഉപയോഗിച്ച് നീക്കുന്നത് കാർത്തിക രതീഷിന് കാണിച്ചുകൊടുത്തു. ഡോക്യുമെന്റിലു ള്ള മാറ്ററിന്റെ അവസാനമെത്തിയാൽ പിന്നെ കഴ്‌സർ വലത്തോട്ടും കീഴോട്ടും നീക്കാൻ കഴിയില്ല. അഥവാ, ആ കീകൾ അപ്പോൾ ഉപയോഗിക്കാൻ കഴിയില്ല. 
Page upPage

downEndHome
pst port
എന്നിങ്ങനെ അടയാളപ്പെടുത്തിയ കീകളും കഴ്‌സറിനെ നീക്കുന്ന ധർമ്മം നിർവഹിക്കുന്നു. ഡോക്യുമെന്റിന്റെ ഒരു പേജ് വായിച്ചുകൊണ്ടിരിക്കുമ്പോൾ മുൻഭാഗത്തേക്ക് മടങ്ങി േപ്പാകാൻ Page up കീ അമർത്തിയാൽ മതി. Page down കീ അമർത്തുമ്പോൾ ഡോക്യുമെ ന്റിന്റെ അടുത്ത ഭാഗം സ്‌ക്രീനിൽ തെളിയുന്നു. Home കീ കഴ്‌സറിനെ ഡോക്യുമെന്റിന്റെ ആരംഭത്തിൽ എത്തിക്കാൻ സഹായിക്കുന്നു. End കീ അവസാനത്തിലും.' 'ഈ കീകൾ മറ്റുചില നിലകളിലും ഉപയോഗിക്കാം. അത് വഴിയെ.' എന്റർ: 'ഈ വലിയ കീ കണേ്ടാ! Enter എന്നോ Return എന്നോ ഇതിൽ കാണാം', കാർത്തിക രതീഷിനോട് പറഞ്ഞു. ഓപ്പറേറ്റിംഗ് പ്രോഗ്രാമുകൾ ചിത്രവ്യവസ്ഥയിലല്ലാതിരുന്ന കാലത്ത് കംപ്യൂട്ടറിന് നൽകുന്ന command ടൈപ്പു ചെയ്ത് ഈ കീ അമർത്തിയാൽ അത് കംപ്യൂട്ടറിൽ റെജി സ്റ്റർ ചെയ്യുമായിരുന്നു. പുതിയ പ്രോഗ്രാമുകളിൽ ഈ കീയുടെ ജോലി കുറഞ്ഞു. കൊടു ക്കുന്ന കമാന്റ ok ചെയ്യാനായി ഈ കീ ഇപ്പോഴും ഉപയോഗിക്കുന്നു.' 'ഇതാ, MS Word പ്രോഗ്രാമിൽ ഇത് നീ കാണ്', കാർത്തിക പറഞ്ഞു. ഡോക്യുമെന്റിലെ ഒരു വരിയുടെ പകുതിയിൽ കഴ്‌സർ കൊണ്ടുവന്ന് കാർത്തിക Enter കീ അമർത്തി. വരി മുറിഞ്ഞ്, പകുതി താഴത്തെ വരിയായി. കഴ്‌സർ പുതിയ വരിയുടെ തുടക്കത്തിലായി.

വിവിധതരം പോർട്ടുകൾ:
1. ps2 പോർട്ട്
2. usb പോർട്ട്
3. Serial പോർട്ട്
4. Parallel  പോർട്ട്
USB പോർട്ട് വഴി കണക്ട് ചെയ്യാവുന്ന ഡിവൈസുകൾക്ക് മാത്രമേ സിസ്റ്റം
ഓഫ് ചെയ്യേണ്ടതില്ല എന്ന സൗകര്യം ബാധകമാകൂ. മറ്റേത് പോർട്ട് വഴി
എന്ത് ഡിവൈസ് ചേർക്കുമ്പോഴും സിസ്റ്റം ഓഫ് ചെയ്യുകതന്നെ വേണം.
ഇല്ലെങ്കിൽ പോർട്ട് കേടുവന്നേക്കും.

`ഇങ്ങനെ പാര ഗ്രാഫ്‌ തിരിക്കാൻ ഈ കീ ഉപയോഗിക്കാം.` എസ്കേപ്പ്‌: `മുകളിൽ ഇടത്തെ അറ്റത്തായി കാണുന്ന Esc എന്നെഴു തിയ കീ, ആ വാക്കിന്റെ അ ർ ത്ഥ ത്ത ​‍ി ല ​‍ു ള്ള പ്രയോജനം തന്നെ യാണ്‌ നൽകുന്നത്‌ - രക്ഷപ്പെടുക. കംപ്യൂട്ടറിന്‌ ഒരു കമാന്റ ​‍്‌ നൽകിയത്‌ കാൻസൽ ചെയ്യാനോ, നിലവിലുള്ള സ്ക്രീനിൽ നിന്ന്‌ പഴയ സ്ക്രീനിൽ എത്താനോ ഈ ബട്ടൺ അമർത്തിയാൽ മതി. ബാക്ക്സ്പേസ്‌: `എന്റർ കീയുടെ മുകളിൽ ഇടത്തോട്ട്‌ അമ്പടയാളം ഇട്ട ഈ കീ കണേ​‍്ടാ? ഇതാണ്‌ Backspace  കീ. ചില കീബോർഡുകളിൽ ഈ കീയിൽ Backspace എന്നുതന്നെ അടയാളപ്പെടുത്തിയിരിക്കും. കഴ്സറിന്റെ ഇടതുഭാഗത്ത്‌ ടൈപ്പ്‌ ചെയ്ത മാറ്റർ മായ്ച്ചുകള യാൻ ഈ കീ അമർത്തിയാൽ മതി`, കാർത്തിക രതീഷിനെ നോക്കി. `അപ്പോൾ ഈ കീയോ ചേച്ചി?` Del എന്നടയാളപ്പെടുത്തിയ കീ-യിൽ വിരലമർത്തി രതീഷ്‌ ചോദിച്ചു. ഡിലീറ്റ്‌: `കണേ​‍്ടാ നീ എന്താ ചെയ്തത്‌ എന്ന്‌?` കാർത്തിക കോപം നടിച്ചു. രതീഷ്‌ ചിരിച്ചു. `മാഞ്ഞുപോയി അല്ലേ? പിടികിട്ടിപ്പോയി. കഴ്സറിന്റെ വലതുഭാ ഗത്ത്‌ ടൈപ്പ്‌ ചെയ്തത്‌ മായ്ച്ചുകളയാനാണ്‌ ഈ കീ അല്ലേ? അല്ല, എന്താണ്‌ ഈ Del?` എന്നത്‌ Delete എന്നതിന്റെ ചുരുക്കമാണ്‌. നീക്കം ചെയ്യുക, മായ്ച്ചു കളയുക എന്നൊക്കെയർത്ഥം.` ഫംഗ്ഷൻ കീകൾ: 'F1, F2, F3,...... ഇവയാണ്‌ ഫംഗ്ഷൻ കീകൾ (Function keys). മുകളിലെ നിരയിൽ കാണുന്ന F1 മുതൽ F12 വരെയുള്ള കീകൾ കംപ്യൂട്ടറിലെ ധർമ്മാനുഷ്ഠാന താക്കോലുകളാണ്. ഇപ്പോൾ കാണുന്ന Word പ്രോഗ്രാമിന്റെ പിതാമഹാനായിരു ന്ന Wordstarന്റെ കാലത്ത് ഒരു ഫയൽ സേവ് ചെയ്യാൻ F3 എന്ന കീ അമർത്തുകയായി രുന്നു പതിവ്. അങ്ങനെ ഓരോ ബട്ടനും ഓരോ ധർമ്മങ്ങൾ,' കാർത്തിക വിശദീകരി ച്ചു. ഷിഫ്റ്റ്: 'ഇനി ഞാൻ പറയാം ചേച്ചി. Shiftന്നെഴുതിയ ഈ കീ അമർത്തിപ്പിടിച്ച് അക്ഷ രങ്ങൾ ടൈപ്പ് ചെയ്താൽ കാപ്പിറ്റൽ (വലിയക്ഷരം) വരും, അല്ലേ? ടൈപ്പ്‌റൈറ്ററിൽ അങ്ങനെയാണല്ലോ!' രതീഷ് സന്തോഷത്തോടെ പറഞ്ഞു. 'അതെ, കാപ്പിറ്റൽ മാത്രമല്ല, ശതമാനം(%) ആന്റ ് (&) മുതലായ ചിഹ്നങ്ങൾ കിട്ടാനും ഇതു തന്നെ മാർഗ്ഗം. കൂടാതെ, Caps lock  എന്നെഴുതിയ ഈ കീ അമർത്തിയ ശേഷം ടൈപ്പ് ചെയ്താൽ വരുന്ന അക്ഷരങ്ങൾ എല്ലാം കാപ്പിറ്റൽ ആയിരിക്കും.' ഇൻസെർട്ട്: 'ഇൻസർട്ട് എന്നെഴുതിയ കീ എന്താണെന്ന് ഞാൻ പറയാം. എന്തെങ്കിലും Delete  ചെയ്ത്, മറ്റൊരു ഭാഗത്ത് കഴ്‌സർ കൊണ്ടുവന്ന് Insert അമർത്തിയാൽ പോയ ഭാഗം അവിടെ വരും.' സംശയത്തോടെ രതീഷ് പറഞ്ഞു. 'ഇപ്പോൾ നീ പറഞ്ഞത് കംപ്യൂട്ടർ ഭാഷ. ആട്ടെ, എങ്ങനെ മനസ്സിലായി?' 'കോമൺ സെൻസ്' 'ഉണ്ടക്കണ്ണാ...' കാർത്തികയുടെ സ്വരത്തിൽ അഭിനന്ദനം. Numlock: 'ഉണ്ടക്കണ്ണാ എന്ന് വിളിച്ച് കളിയാക്കുകയൊന്നും വേണ്ട. ഈ Numlockഎന്താണെ ന്നും ഞാൻ പറയാം. അതും കോമൺ സെൻസ്. ഈ കീ അമർത്തിയാൽ മുകളിൽ Numlock എന്നെഴുതിയിടത്തെ ഇൻഡിക്കേറ്റർ തെളിയും. അപ്പോൾ, വലതുവശത്തെ ഈ അക്കങ്ങളെഴുതിയ കീകൾ അമർത്തിയാൽ അക്കങ്ങൾ വരും സ്‌ക്രീനിൽ. Numlock എന്നാൽ Number lock,Caps lock t]mse പോലെ.' 'ചെറുക്കൻ പഠിച്ചു പോയി', കാർത്തിക അവനെ അഭിനന്ദിച്ചു. 'അതെ, വലതുവശ ത്ത് ഒരു ചതുരത്തിലെന്ന പോലെ കാണുന്ന ഈ കീകളാണ് ന്യൂമറിക് കീപാഡ് (Nu meric keypad). മെയിൻ ബോർഡിലെ അക്കങ്ങളുടെ കീകൾ ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പമാണ് ഇതുപയോഗിക്കാൻ.' ബാക്കിയായ കീകളുടെ ഉപയോഗം കാർത്തിക വിശദീകരിച്ചു. ടാബ് കീ (Tab key) ടാബുലേഷന് തന്നെയാണ് ഉപയോഗിക്കുന്നത്, പ്രധാനമായും. കൺട്രോൾ (Control-Ctrl), ഓൾട്ട് (Alt)േ കീകൾ മറ്റു ചില കീകളുമായി ഒന്നിച്ചമർത്തുമ്പോൾ കുറുക്കുവഴി ആയി പ്രവർത്തിക്കുന്നു.' 'കീബോർഡിന്റെ കാര്യം എനിക്കിപ്പോൾ പിടികിട്ടി. ഇനി ഞാൻ പ്രാക്ടിക്കൽ ആയി പഠിച്ചോളാം. പക്ഷേ ചേച്ചി, ഈ മൗസിന്റെ ഉപയോഗം എന്താണ്? ചേച്ചി അതുകൊണ്ടാ ണല്ലോ കൂടുതലും പണിയെടുക്കുന്നത്', രതീഷിന്റെ ഔത്സുക്യം ഏറുകയാണ്. 'അതേയ്, വിശന്നിട്ട് കണ്ണു കാണാനില്ല. മൗസിന്റെ കാര്യം ഊണു കഴിഞ്ഞ്.'

Ctrl, Alt, Shift എന്നീ കോമ്പിനേഷൻ കീകളോടൊപ്പം മറ്റു കീകൾ അമർത്തുന്നത് മെനുകളുടെ സഹായമില്ലാതെ കമാന്റുകൾ നൽകാൻ ഉപകരിക്കുന്നു.ഉദാഹരണത്തിന് മിക്കവാറും പ്രോഗ്രാമുകളിൽ Ctrl കീയോടൊപ്പം C അമർത്തുന്നത് Copy ചെയ്യാനുള്ള കുറുക്കുവഴിയാണ് (Shortcut key)െ. മെനുവിലെ കമാന്റിനോടൊപ്പം കുറുക്കുവഴിയും രേഖപ്പെടുത്തിയിരിക്കും.

മൗസ് എന്ന കമാന്റർ
കംപ്യൂട്ടർ ഓഫ് ചെയ്യാതെതന്നെ കാർത്തികയും രതീഷും പോയി ഊണു കഴിച്ചു. തിരികെ മുറിയിലെത്തി ഇരുന്നപ്പോഴേക്കും കാർത്തികയ്ക്ക് ചെറിയ ഉറക്കച്ചടവ്. അവളൊ ന്ന് കോട്ടുവായിട്ടു. 'നടക്കില്ല ചേച്ചി, കംപ്യൂട്ടറിന്റെ കർമ്മബന്ധങ്ങളുടെ കഥ ഇന്നു തന്നെ പറഞ്ഞു തീർക്കണം', രതീഷ് നിർബന്ധിച്ചു. 'എന്തു ചെയ്യാം! നിന്നെ പഠിപ്പിക്കാമെന്ന് വാക്കു തന്നുപോയില്ലേ! അനുഭവിക്കുക തന്നെ'. ചിത്രങ്ങൾ അടി സ്ഥാനമാക്കിയുള്ള ഓപ്പ റേഷൻ സിസ്റ്റം നിലവിൽ വന്നതോടെ കംപ്യുട്ട റിലെ കമാണ്ടറുടെ ജോലി മിക്കവാറും പൂർണ്ണമായിതന്നെ മൗസിന്റതായി. Ms-Dos എന്ന സിസ്റ്റത്തിൽ ഓരോ കമാന്റും ടൈപ്പ് ചെയ്യണമായിരുന്നു. അതിനാൽ കമാന്റുകളത്രയും കീബോർഡിലൂടെയായിരു ന്നു. എന്നാൽ Windows നിലവിൽ വന്നതോടെ കഥ മാറി (Windows പോലുള്ള മറ്റു പ്രോഗ്രാമുകളും). കംപ്യൂ ട്ടറിന് നൽകേണ്ടതായിവരുന്ന കല്പനകളത്രയും ചിത്രരൂപേണ മുൻകൂട്ടി യന്ത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് ഈ കല്പനകൾ എന്ന് തപ്പിപ്പിടിക്കുകയേ വേണ്ടു. ഇത് മണത്തു കണ്ടുപിടിക്കുകയാണ് മൗസ് എന്ന യന്ത്രച്ചുണെ്ടലിയുടെ പണി. മൗസിന്റെ മുൻഭാഗത്ത് കാണുന്ന ബട്ടണുകളാണ് കമാന്റ ് പുറപ്പെടുവിക്കുന്നത്. മൂന്നും, രണ്ടും, ഒന്നും ബട്ടണുകൾ ഉള്ള മൗസുകൾ ഉണ്ട്. ചില മൗസുകളിൽ (Scroll മൗസ്) രണ്ടു ബട്ടണുകൾക്കിടയിൽ വിരൽ കൊണ്ട് കറക്കാവുന്ന ഒരു ചക്രം പിടിപ്പിച്ചിരി ക്കും. ഇതാണ് സ്ക്രോൾ വീൽ. മേശമേൽ, കംപ്യൂട്ടർ ഉപയോഗിക്കുന്നയാളിന്റെ വലതുഭാഗത്താണ് മൗസ് വെയ്ക്കുക. (ഇടതു കൈയന്മാരുടെ കാര്യത്തിൽ കാര്യങ്ങൾക്ക് വലിയവ്യത്യാസമുണ്ട്). കമാന്റുകൾ നൽകാൻ, ഉപയോഗിക്കുന്നയാളെ സഹായിക്കുന്നത് സ്‌ക്രീനിൽ തെളിയുന്ന മൗസ് പോയിന്റർ ആണ്. മോണിട്ടറിന്റെ സ്‌ക്രീനിൽ എല്ലായിടത്തും മൗസിന്റെ കഴ്‌സർ എത്തിക്കാൻ കഴിയും. സാധാരണയായി ഇടത്തോട്ട് ചെരിഞ്ഞ അമ്പടയാളമായി കാണപ്പെടുന്ന മൗസ് കഴ്‌സർ, മൗസ് പാഡിൽ മൗസ് ചലിപ്പിക്കുന്നതനുസരിച്ച് സ്‌ക്രീനിൽ ചലിക്കും. സ്‌ക്രീനിൽ കാണുന്ന മെനുവിൽ നിന്ന് കമാന്റ ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ ബട്ടൺ 'ക്ലിക്ക്' ചെയ്യുക. ഈ ക്ലിക്ക് ആണ് കംപ്യൂട്ടറിന് തെരഞ്ഞെടുത്ത നിർദ്ദേശം പ്രായോഗികമായി നൽകു ന്നത്. മൗസിന് ഒന്നോ രണേ്ടാ മൂന്നോ ബട്ടണുകൾ ഉണ്ടാകാമെന്ന് പറഞ്ഞല്ലോ! ഒന്നിലേറെ ബട്ടണുള്ള മൗസിൽ മിക്കവാറും കമാന്റുകളത്രയും ഇടതു ഭാഗത്തെ ബട്ടണിന്റെ 'ക്ലിക്കിംഗി'ലാണ് ലഭിക്കുക. വലതുഭാഗത്തെ (നടുവിലെയും) ബട്ടൺ പ്രോഗ്രാമുകൾക്ക നുസരിച്ച് വ്യത്യസ്തമായ ധർമ്മങ്ങൾ അനുഷ്ഠിക്കുന്നു.' 'സാധാരണ നിലയിൽ എന്ന ആകൃതിയിരിക്കുന്ന കഴ്‌സർ (ടെക്സ്റ്റ് വർക്ക് ചെയ്യു േമ്പാൾ ഇത് ഒരു കൊച്ചു ബാർ പോലെയായിരിക്കും), മൗസ് ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ, നിർദ്ദേശം നടപ്പാക്കുംവരെ മണൽഘടികാരത്തിന്റെ ആകൃതി സ്വീകരിക്കും. മൗസ് കഴ്‌സറിന് ആകർഷകമായ ആകൃതികൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്.' 'ഇതാണ് മൗസ്. ഇനി നീ ഈ മൗസൊന്നു പിടിച്ചേ. ആ, അങ്ങനെയല്ല. നീയെന്താ മാക്രിയെ പിടിക്കുകയാണോ? ഇതാ ഇങ്ങനെ. തള്ളവിരൽ ഇടതു വശത്ത്. മുറുക്കെ പിടിക്കണ്ട. എലി ഓടിപ്പോവുകയൊന്നുമില്ല. ചെറുവിരലും മോതിരവിരലും മൗസിന്റെ വലതു ഭാഗത്തിരിക്കണം. ചൂണ്ടുവിരൽ കൊണ്ട് വേണം ഇടതു ബട്ടൺ ക്ലിക്ക് ചെയ്യാൻ (ലെഫ്റ്റ് ക്ലിക്ക്)', കാർത്തിക പറഞ്ഞു നിർത്തി വലിയൊരു കോട്ടുവായിട്ടു. 'ഇനി ഉറങ്ങണം.' രതീഷ് വിടാനുള്ള ഭാവമില്ല. 'കർമബന്ധത്തിന്റെ കഥകൾ അവസാനിച്ചില്ലല്ലോ ചേച്ചി. അത് തീർന്നിട്ടുമതി ഇന്നുറക്കം.' 'തീർന്നില്ല. പക്ഷെ ഉറങ്ങാതിരിക്കണമെങ്കിൽ ഇനി കാപ്പി വേണം. കാപ്പി നീ ഇടാമോ?' 'ഇടാതെ പറ്റുമോ! ചേട്ടത്തിയമ്മയല്ലേ വീട്ടിലെ കൊച്ചമ്മ', രതീഷ് കൊഞ്ഞനം കുത്തി. 'പോടാ, ഉണ്ടക്കണ്ണാ.' കാപ്പിക്കു ശേഷം കാർത്തിക അടുത്ത പാഠത്തിലേക്കു കടന്നു.
UPS

കംപ്യൂട്ടർ സംരക്ഷണം
അതീവലോലവും വളരെപ്പെട്ടെന്ന് ക്ഷതം സംഭവിക്കാവുന്നതുമായ ഇലക്‌ട്രോണിക് സിസ്റ്റങ്ങളും സർക്യൂട്ടുകളുമാണ് കംപ്യൂട്ടറിന്റെ ഓരോ യന്ത്രഘടകത്തിലും ഉള്ളത്. വൈദ്യുതീപ്രവാഹത്തിലുള്ള വ്യതിയാനങ്ങൾ ഹാർഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും ഒരു പോലെ ദോഷകരമാണ്. കേരളത്തിൽ ഈ അപകടസാദ്ധ്യത വളരെയേറെയാണ്. ഒരു ഇടി മിന്നുമ്പോഴേ ക്കും ടെലിവിഷന ും ടേപ്പ്  െറ  േക്ക ാ ർ ഡ റ ു ം പോലുള്ള ഉപകരണ ങ്ങളുടെ പ്രധാനഭാഗ ങ്ങൾ കരിഞ്ഞുപോ കുംവിധം ഒട്ടുംതന്നെ വിശ്വാസയോഗ്യമ ല്ലാത്ത ഒരു വൈദ്യുതിവിതരണസം വിധാനമാണല്ലോ ന മ ു ക്ക ു ള്ള ത ് . വോൾട്ടേജിന്റെ പെട്ടെ ന്നുള്ള പതനവും കുതിച്ചുകയറ്റവും ഇവിടെ ഒരത്ഭുതമല്ല. ഇതെല്ലാം കംപ്യൂട്ട റിന് വളരെ ദോഷകര മാണ്. CPUവിന്ന കത്തെ സുപ്രധാന സംവിധാനങ്ങൾ നശി ക്കുന്നതു മുതൽ കംപ്യൂട്ടറ ി  െല പ്രോഗ്രാമുകളും ഡാറ്റയും കേടുവരാൻ (corrupt ആകാൻ) വരെ സാദ്ധ്യതയുണ്ട്. ഇക്കാരണങ്ങളാൽ വോൾട്ടേജ് സ്ഥിരമായി നിർത്തുന്ന ഒരു സംവിധാനത്തിലൂടെ വേണം ഇലക്ട്രിക്ക് മെയിനിൽ നിന്നും കംപ്യൂട്ടറിലേക്ക് വൈദ്യൂതി പ്രവഹിക്കുന്നത്.
മുമ്പ് ഇതിനായി ഉപയോഗിച്ചിരുന്നത് സെർവോ സ്റ്റെബിലൈസറുകളും സി.വി.ടികളും (CVT þ Constant Voltage Transformer) ആണ്. പക്ഷേ, ഇന്ന് ഇവ അപര്യാപ്തമായിരി ക്കുന്നു. സ്റ്റെബിലൈസറും CVTയും ലൈനിലെ വൈദ്യുതി നിലയ്ക്കുന്നതോടെ 'ഓഫാ' കുന്നു. Windows പോലുള്ള പുതിയ പ്രോഗ്രാമുകളിൽ, വൈദ്യുതീപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നത് കുഴപ്പം സൃഷ്ടിക്കാം. കംപ്യൂട്ടറിന്റെ പ്രവർത്തനം ആശാസ്യമായ രീതിയി ൽ അവസാനിപ്പിച്ച ശേഷമല്ല പവർ ഓഫ് ചെയ്യുന്നതെങ്കിൽ പ്രോഗ്രാം corrupt ആകാനും ശേഖരിച്ച വിവരങ്ങൾ നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. അതിനാൽ, മെയിൻ ലൈനിലെ വൈദ്യുതി നിലച്ചുപോയാലും, വേണ്ട വിധം കംപ്യൂട്ടർ Shut down ചെയ്യുംവരെ യെങ്കിലും വൈദ്യുതി നിലയ്ക്കാത്ത ഒരു സംവിധാനമാണാവശ്യം. ഈ സംവിധാന മാണ് UPS - Uniterrupted Power SupplyUPS പ്രവർത്തിക്കുന്നത് വലിയ ബാറ്ററികളുടെ സഹായത്താലാണ്. പുറമെ ഇതിൽ പല ഇലക്‌ട്രോണിക് correcting സംവിധാനങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. അതിനാൽ താരതമ്യേന വളരെ കൃത്യമായ ഒരു outputUPS-ൽ നിന്നും ലഭിക്കുന്നു.'

ചുരുക്കത്തിൽ...
  • കംപ്യൂട്ടർ ഓൺ-ഓഫ് ചെയ്യാൻ CPUവിലെ പവർ ബട്ടൺ  
  • AC  മെയിനുമായി കംപ്യൂട്ടറിനെ ബന്ധിപ്പിക്കാൻ CPU-വിന് പുറകിലെ പവർ സോക്കറ്റ് 
  • പ്രിന്റർ, മോണിട്ടർ എന്നിങ്ങനെ മറ്റു ഭാഗങ്ങളുമായി സിസ്റ്റം യൂണിറ്റിനെ ബന്ധിപ്പിക്കാൻ പോർട്ടുകൾ 
  • കംപ്യൂട്ടറിന് വിവരങ്ങൾ നൽകാൻ, കഴ്‌സർ സ്ഥാനം മാറ്റാൻ, കമാന്റുകൾ നൽകാൻ അങ്ങനെ പലകാര്യത്തിനും കീ ബോർഡിൽ പല സെക്ഷനുകൾ 
  • മൗസ് കഴ്‌സറിന്റെ (Pointer) രൂപം മാറ്റാം 
  • സുസ്ഥിര വൈദ്യുതീപ്രവാഹം ഉറപ്പാക്കി കംപ്യൂട്ടർ സംരക്ഷിക്കാൻ UPS










No comments:

Post a Comment